കോഴിക്കോട്: ഞാന്‍ എന്റെ
ഭാര്യയെ ഓര്‍ത്ത് അഭിമാനിക്കുന്നു, നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ
ഭര്‍ത്താവ് സജീഷിന്റെ വാക്കുകളാണിത്.
നഴ്സിംഗ് എന്നത്
വളരെ കടുപ്പമേറിയ ജോലിയാണ്. എന്നാല്‍ എത്ര ജോലി തിരക്കുണ്ടായാലും അതൊന്നും
കാണിക്കാതെ അവള് തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. കഴിഞ്ഞ ബുധാനാഴ്ച അവള് എന്നെ
ഫോണില്‍ വിളിച്ചപ്പോള്‍ പനിയുടെ ലക്ഷണമുള്ളതായി പറഞ്ഞിരുന്നു. എന്നാല്‍ അന്ന്
ലിവെടുക്കാന് പറഞ്ഞെങ്കിലും ധാരാളം രോഗികള്‍ കാത്തിരിക്കുന്നതിനാല്‍ ലീവെടുക്കാന്‍
പറ്റില്ലെന്ന് പറഞ്ഞ് അവള് ജോലിക്ക് പോവുകയായിരുന്നു'' എന്നും സജീഷ്
പറയുന്നു.
ബഹ്റിനില്‍ ആയിരുന്ന സജീഷ് ഭാര്യയുടെ രോഗവിവരം അറിഞ്ഞ്
ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു.
അല്പനേരം മാത്രമേ സജീഷിന് ഭാര്യയെ കാണാന്‍ സാധിച്ചുള്ളൂ. ഞായറാഴ്ച ഞാന്‍ അവളെ
കാണാന്‍ പോയിരുന്നു. ഓക്സിജന്‍ മാസ്ക് ഉണ്ടായിരുന്നതിനാല്‍ രണ്ട് മിനിറ്റ്
മാത്രമേ കാണാന്‍ പറ്റിയുള്ളൂ. ഞാന്‍ അവളുടെ കൈ പതുക്കെ പിടിച്ചു. അത് അവള്‍ക്ക്
മനസിലാക്കാന്‍ സാധിച്ചിരുന്നൂ'' എന്നും സജീഷ് കണ്ണീരോടെ പറയുന്നു.