കെവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. വെള്ളം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നും ശരീരത്തിലുള്ള മുറിവുകളെ തുടര്‍ന്നല്ല മരണമെന്നുമായിരുന്നു പോലീസിന്റെ നിഗമനം. കെവിനെ വെള്ളത്തില്‍ മുക്കി കൊന്നതാവാമെന്ന് നിഗമത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം എത്തിയിരിക്കുന്നത്. തട്ടികൊണ്ട് പോയവരില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ തോട്ടില്‍ വീണ് മരിച്ചതാണെന്നുള്ള പ്രതികളുടെ വാദം പോലീസ് തള്ളി. തട്ടിക്കൊണ്ടു പോയതിന് ശേഷം മര്‍ദ്ദിച്ച് അവശനാക്കി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് പോലീസിന്റെ ഭാഷ്യം. ഇതിനെ സാധൂകരിക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും. എന്നാല്‍, ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ യാഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയൂ. ഞായറാഴ്ച വെളുപ്പിനെ രണ്ട് മണിയോടെയാണ് ഭാര്യാസഹോദരനും ബന്ധുക്കളും ചേര്‍ന്ന് കെവിനെ വീട്ടില്‍ നിന്നും പിടിച്ചിറക്കികൊണ്ട് പോയത്. തുടര്‍ന്ന് കെവിന്റെ പിതാവും ഭാര്യയും പോലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ അന്വേഷിക്കാന്‍ തയാറായിരുന്നില്ല.