ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയം പിണറായി സര്‍ക്കാരിന് കൂടുതല്‍ കരുത്തേകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
Published on 31 May, 2018
ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന്റെ വിജയം പിണറായി സര്‍ക്കാരിന് കൂടുതല്‍ കരുത്തേകുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകും. ചെങ്ങന്നൂരിലെ വിജയം ശരിയായ ദിശയിലാണ് നമ്മുടെ സര്‍ക്കാര്‍ എന്നതിന്റെ തെളിവാണ്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം കൊണ്ട് ഇടതുപക്ഷ സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും , നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല