കെവിന്റെ കൊലപാതകത്തിൽ ആരോപണവുമായി അറസ്റ്റിലായ എഎസ്ഐ ബിജു, സാനുവിന്റെ അമ്മയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ബിജുവിന്റെ അഭിഭാഷകൻ
Published on 01 June, 2018
കെവിന്റെ കൊലപാതകത്തിൽ കോട്ടയം മുൻ എസ്പിക്കെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്ഐ ബിജു. സാനുവിന്റെ അമ്മയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ബിജുവിന്റെ അഭിഭാഷകൻ ഏറ്റുമാനൂർ കോടതിയിൽ അറിയിച്ചു.
അതേസമയം, പ്രതിയുടെ ബന്ധുവാണെന്ന് ആരോപണം നിഷേധിച്ച് എസ്പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. കേസ് ജയിക്കാൻ അഭിഭാഷകർ ഉണ്ടാക്കുന്ന കെട്ടുകഥയാണ് ഇതെന്നും തനിക്ക് കൊല്ലത്ത് ബന്ധുക്കളില്ലെന്നും അദ്ദേഹം പറഞ്ഞു.
കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സാനു ചാക്കോയുടെയും സംഘത്തിന്റെയും പക്കൽനിന്നു പട്രോളിംഗ് ജീപ്പിലെ എഎസ്ഐ ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല