കാല പ്രദര്‍ശനത്തിനെത്തുന്ന സമയം ശരിയല്ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി
Published on 06 June, 2018
ബെംഗളൂരു: രജനീകാന്തിന്റെ പുതിയ ചിത്രം കാല
പ്രദര്‍ശനത്തിനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി. കാല കര്‍ണാടകയില്‍
പ്രദര്‍ശിപ്പിക്കാന്‍ അനുകൂല ഉത്തരവ് നല്കിയ ഹൈക്കോടതി വിധിക്കെതിരെയാണ്
കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി
രംഗത്തെത്തിയിരിക്കുന്നത്.
ഹൈക്കോടതി വിധിയെ അംഗീകരിക്കുന്നു. എങ്കിലും
കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന സമയം ശരിയല്ല. എന്നാണ് തന്റെ
അഭിപ്രായമെന്നാണ് കുമാരസ്വാമി പറഞ്ഞത്.
സംസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട നിലയില്‍
പ്രവര്‍ത്തിക്കുന്ന നേതാവെന്ന നിലയില്‍ കോടതി വിധി അനുസരിക്കാനുള്ള ബാധ്യത
തനിക്കുണ്ട്. എന്നാല്‍ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍
കാല പ്രദര്‍ശനത്തിനെത്തുന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അത്ര
നന്നായിരിക്കില്ലെന്നുമാണ് കുമാരസ്വാമി പറഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല