ബിന്ദു ടിജി യുടെ രാസമാറ്റം എന്ന കവിതാ
സമാഹാരം പത്മശ്രീ ഡോ. റസൂല്‍ പൂക്കുട്ടി യും ബിന്ദുവിന്റെ പിതാവ് ശ്രീ
ലാസര്‍ മണലൂരിന്റെ (അ) സംഭവ്യം എന്ന കഥാസമാഹാരം ശ്രീ .അശോകന് ചരുവിലും
2018 ജൂണ്‍ 10 നു മൂന്നു മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍
പ്രകാശനം ചെയ്യും . ബാഷോ ബുക്ക്സ് ആണ് പ്രസാധകര് .
അധ്യക്ഷന്‍ : ശ്രീ പി. കെ ഭരതന്
രാസമാറ്റം (കവിതകള്‍) ബിന്ദു ടിജി
പ്രകാശനം : പത്മശ്രീ . ഡോ. റസൂല്‍ പൂക്കുട്ടി
സ്വീകരിക്കുന്നത് : ശ്രീ . അര്‍ഷാദ് ബത്തേരി
പുസ്തക പരിചയം : ശ്രീ . എം . കെ ശ്രീകുമാര്‍
(അ ) സംഭവ്യം (കഥകള്‍) : ശ്രീ ലാസര്‍ മണലൂര്‍
പ്രകാശനം : ശ്രീ . അശോകന് ചരുവില്‍
സ്വീകരിക്കുന്നത് : ശ്രീ . ജോസഫ് അലക്സ്
പുസ്തക പരിചയം : ശ്രീ .ഗോപി മാമ്പുള്ളി
ആശംസകള്‍ :
ശ്രീമതി . ലളിത ലെനിന് ,
ശ്രീമതി സോഫി തോമസ് (ഡിസ്ട്രിക്ട്. ജഡ്ജ്, ആലപ്പുഴ )
ശ്രീമതി . ഷീബ അമീര്‍
ശ്രീ . സെബാസ്റ്റ്യന്‍
ശ്രീ . വി . യു . സുരേന്ദ്രന്
ശ്രീ . വി. സി ഇക്ബാല്‍
നന്ദി , മറുമൊഴി : ബിന്ദു ടിജി , ലാസര്‍ മണലൂര്‍
ബിന്ദു ടിജി
തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എം ടെക് . കാലിഫോര്‍ണിയയില്‍ (യു
എസ്എ ) എഞ്ചിനീയര്‍ . കേരളത്തില്‍ ആനുകാലികങ്ങളില്‍ കവിത എഴുതുന്നു .
അമേരിക്കയിലെ കലാരംഗത്ത് ഏറെ സജീവം . അവിടെ അവതരിപ്പിച്ച നിരവധി
നാടകങ്ങളിലും ഷോര്‍ട് ഫിലിമിലും ശ്രദ്ധേയമായ വേഷങ്ങള്‍. സിലിക്കണ്‍ വാലി
കലാസ്വാദകര്‍ അരങ്ങേറ്റിയ "കാട്ടുകുതിര' അവിടെ വിവിധ സ്റ്റേറ്റ് കളില്‍
അവതരിപ്പിക്കുകയുണ്ടായി . കുറത്തി കല്യാണി എന്ന വേഷത്തില്‍ ആ നാടകത്തില്‍
ഭാഗമായിരുന്നു.
ലാസര്‍ മണലൂര്‍ :
ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ പ്രൊഫഷണല്‍ നാടക രചയിതാവ് ,
ചെറുകഥാകൃത്ത് , നിരൂപകന് എന്നീ രംഗങ്ങളില്‍ ഏറെ സജീവമായിരുന്നു . 1974
ഇല് ചങ്ങനാശ്ശേരി ഗീഥാ യുടെ ഏറെ ശ്രദ്ധേയമായ "ജ്യോതി" എന്ന
നാടകത്തിന്റെ രചയിതാവ് . നീണ്ട ഇടവേളയ്ക്കു ശേഷം " (അ) സംഭവ്യം "എന്ന
ചെറുകഥ സമാഹാരം റിട്ട. മലയാളം അധ്യാപകന് . പുല്ലഴിയില്‍ വിശ്രമ ജീവിതം .