സീറ്റ് ബലി നല്‍കിയിട്ടില്ല; ഇത് രാഷ്ട്രീയ തീരുമാനം: ചെന്നിത്തല
Published on 08 June, 2018
കോണ്‍ഗ്രസ് സീറ്റ് ഘടകകക്ഷിക്ക് നല്‍കുന്നത് ആദ്യ സംഭവമല്ലെന്നും ഇതിനെ രാഷ്ട്രീയ തീരുമാനമായി കണ്ടാല്‍ മതിയെന്നും രമേശ് ചെന്നിത്തല. തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സീറ്റ് ബലി കൊടുത്തിട്ടില്ല.ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനമാണിത്. 2021 ല്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കേണ്ട സീറ്റ് കുറച്ച് നേരത്തെ നല്‍കിയെന്ന് വിചാരിച്ചാല്‍ മതി. അങ്ങനെ ചിന്തിച്ചാല്‍ പ്രതിഷേധം മാറും. സുധീരന്റെ കാലത്ത് ഏതു കമ്മിറ്റിയാണ് കൂടി തീരുമാനമെടുത്തത് . ഞങ്ങള്‍ മൂന്നു പേര് ചേര്‍ന്ന് ഒപ്പിട്ടായിരുന്നു പല കാര്യങ്ങളും അന്ന് തീരുമാനമെടുത്തത്. അന്നൊന്നും ഒരു കമ്മിറ്റിയും ചേര്‍ന്നിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല