അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അറസ്റ്റില്‍. തിരുവനന്തപുരം പാല്‍ക്കുളങ്ങര കോഴിയാട്ട് ഇന്ദുനിവാസില് ബിജു നായരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ദീപാ നിശാന്ത് എല്ലാ പരിധികളും ലംഘിക്കുകയാണെന്നും അവളുടെ രക്തം വേണമെന്നും പറഞ്ഞായിരുന്നു ബി.ജെ.പി സോഷ്യല്‍ മീഡിയയിലൂടെ കൊലവിളി നടത്തിയത്.
ബിജു നായരുടെ കുറിപ്പില്‍ സഭ്യമല്ലാത്ത പദപ്രയോഗങ്ങളോടെ രമേശ് കുമാര്‍ നായര്‍ എന്നയാളും കമന്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്കിയ പരാതിയിലാണ് നടപടി. ദീപ നിശാന്തിന്റെ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ചും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതിലും കഴിഞ്ഞ ദിവസം മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു. വധഭീഷണി, ശല്യപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബിജു നായര്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത ബിജു നായരെ ജാമ്യത്തില്‍ വിട്ടയച്ചു.