ന്യുയോര്‍ക്ക് : ഇന്ത്യന്‍ പെന്തക്കൊസ്തല്‍
ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ 22മത് വാര്‍ഷിക കണ്വന്ഷന് ന്യുയോര്ക്കി
ല്‍ ജൂണ്‍ 22, 23, 24 തീയതികളില്‍ നടക്കുന്നു. പാസ്റ്റര്‍ അനീഷ് ഏലപ്പാറ
മുഖ്യ പ്രസംഗകനായിരിക്കും.
നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്വതന്ത്ര സഭകളുടെ ഐക്യവേദിയായ ഇന്‍ഡ്യന്‍
പെന്തക്കൊസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക(IPFA)യില്‍!! അമേരിക്ക, കാനഡ
തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ സഭകളുടെ
പ്രാതിനിധ്യം ഉണ്ട്. പാസ്റ്റര്‍ മാത്യൂ ശാമുവല്‍ (പ്രസിഡന്റ്്), പാസ്റ്റര്‍
രാജന് കുഞ്ഞ് (വൈസ് പ്രസിഡന്റ്് ), ജേക്കബ് സഖറിയ (സെക്രട്ടറി), ഫിന്നി
അലക്സ്(ട്രഷറര്‍) എന്നിവര്‍ സംഘടനയ്ക്ക് നേതൃത്വം നല്കുന്നു. ഈ വര്‍ഷത്തെ
കോണ്‍ഫറന്‍സ് നാഷണല്‍ കോഓര്‍ഡിനേറ്ററായി പാസ്റ്റര്‍ തോമസ് വര്‍ഗീസും ലേഡീസ്
കോഓര്‍ഡിനേറ്ററായി സുസന്‍ ജെയിംസും യൂത്ത് കോഓര്‍ഡിനേറ്ററായി ജോഷ്വ തോമസും
പ്രവര്‍ത്തിക്കുന്നു.
ന്യൂയോര്‍ക്കിലുള്ള ക്യൂന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് ആഡിറ്റോറിയത്തില്‍ വച്ച്
നടത്തപ്പെടുന്ന സമ്മേളനത്തില്‍ ഈ കാലഘട്ടത്തില്‍ ദൈവം ശക്തമായി
ഉപയോഗിക്കുന്ന പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവ വചന സന്ദേശങ്ങള്‍
നല്‍കുന്നതാണ്. ജൂണ്‍ 24 ഞായറാഴ്ചത്തെ സമാപന സമ്മേളനം ഡീയര്‍ പാര്‍ക്കിലുള്ള
ന്യൂ യോര്‍ക്ക് ഗോസ്പല്‍ അസംബ്ലിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ ആത്മീയ
സമ്മേളനത്തിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. പാസ്റ്റര്‍ മാത്യൂ ശാമുവല്‍ 469 258 8118 ജേക്കബ് സഖറിയ 917 816 5379