എഡിജിപിസുധേഷ് കുമാറിനെ തിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസുകാര്‍ മനുഷ്യാവകാശ ലംഘനമടക്കമുള്ള ഒട്ടേറെ പരാതിയുമായി പൊലീസുകാര്‍
രംഗത്ത്. ഉത്തരേന്ത്യയിലെ അതേ രീതി സുധേഷ് കുമാറും കുടുംബവും കേരളത്തിലും
ആവര്ത്തിക്കുയാണ്ന്നതരത്തിലാണ് പുറത്തു വരുന്ന
റിപ്പോര്‍ട്ടുകള്‍.
എഡിജിപിയുടെ വീട്ടില്‍ ദാസ്യപ്പണി
എടുപ്പിക്കുന്നതിനെതിരെയാണ് പൊലീസുകാര്‍ ഒന്നടങ്കം രംഗത്ത് വന്നിരിക്കുന്നത്.
എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റെന്നു പരാതിപ്പെട്ട പോലീസുകാരനെതിരേ ജാമ്യമില്ലാ
വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് എസ്എ പി ക്യാമ്പിലെ പൊലീസുകാര്‍
അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരിക്കുന്നത്.
എഡിജിപി
സുധേഷ് കുമാറിന്റെ ഔദ്യേഗിക വസതിയില്‍ ജോലി ചെയ്യുന്ന ലിജോയെന്ന പൊലീസുകാരനെ
എസ്എപി ക്യാമ്പില്‍ പാചകത്തിനെത്തിയപ്പോള്‍ മുമ്പ് പൊലീസുകാര്‍ തടഞ്ഞിരുന്നു.
എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് വാങ്ങിയ മീന്‍ എസ്എപി ക്യാമ്പില്‍ വറുക്കാന്‍
കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്.
അതേസമയം, ഇത്തരം ദാസ്യപ്പണികള്
ചെയ്യിപ്പിക്കുന്നത് സ്ഥിരമാണെന്ന് പൊലീസുകാര്‍ ആരോപിച്ചു. പട്ടിയെ
പരിശീലിപ്പിക്കാന്‍ അസംതൃപ്തി പ്രകടിപ്പിച്ച പൊലീസുകാരനെ കാസര്‍ഗോഡേക്ക് സ്ഥലം
മാറ്റിയ സംഭവവും ഉണ്ടായിരുന്നു.
എ ഡി ജി പി മുമ്പും ഇത്തരം പ്രവര്‍ത്തികള്‍
തുടര്‍ന്നിരുന്നു. പട്ടി കടിച്ചപ്പോള്‍ ഡിജിപിക്കു പരാതി നല്‍കിയപ്പോഴായിരുന്നു
പ്രതികാര നടപടിയെന്ന് പൊലീസുകാര്‍ പറഞ്ഞു. മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച്
അഞ്ചു പൊലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനയച്ചതായും പൊലീസുകാര്‍
വെളിപ്പെടുത്തി.
എഡിജിപി പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി
ചെയ്യിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി
നല്‍കുമെന്ന് പൊലീസ് അസോസിയേഷന് വ്യക്തമാക്കി.
അതേസമയം, എഡിജിപിയുടെ
മകളുടെ മര്‍ദനമേറ്റെന്നു പരാതിപ്പെട്ട പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ്
പ്രകാരം കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണു എഡിജിപി സുധേഷ് കുമാറിന്റെ
മകള്‍ സ്നിഗ്ധയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസഭ്യം
പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് പരാതിക്കാരനെതിരേ
ചുമത്തിയിരിക്കുന്നത്.
കനക്കകുന്നില്‍ വച്ച് പൊലീസ് ഡ്രൈവറായ ഗവാസ്കറെ
എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച്ച
രാവിലെ എട്ടരയോടെ തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറെ
മര്‍ദ്ദിച്ചത്. അതേസമയം പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപിയുടെ
മകള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം
കേസെടുത്തിട്ടുണ്ട്.