ജയില്‍ പുള്ളിയുടെ വെടിയേറ്റ് രണ്ടു പൊലീസ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു
പി. പി. ചെറിയാന്Published on 17 June, 2018
ന്യൂയോര്‍ക്ക്: ജയിലില്‍ നിന്നും കോര്‍ട്ട് ഹൗസിലേക്ക് കൊണ്ടുപോയ ജയില്‍ പുള്ളിയുടെ വെടിയേറ്റ് രണ്ടു ഡെപ്യൂട്ടി ഷെറിഫുകള് കൊല്ലപ്പെട്ടു. കാന്‍സാസ് കോര്‍ട്ട് ഹൗസിന് പുറകിലാണ് സംഭവം നടന്നത്. പൊലീസ് ഓഫിസര്‍മാരുമായി മല്പിടിത്തം നടത്തിയ പ്രതി ഓഫിസറുടെ തോക്ക് തട്ടിയെടുത്ത് ഇരുവര്‍ക്കും നേരെ വെിടിയുതിര്ക്കുകയായിരുന്നു.
വെടിയേറ്റ രണ്ട് ഓഫിസര്‍മാരില്‍ പാട്രിക് റോറര്‍ (35) സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. തെരേസ കിങ്ങിനെ (44) ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇവരും മരണത്തിന് കീഴടങ്ങി. ജയില്‍ പുളളിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാട്രിക് റോറിന് രണ്ടു കുട്ടികളും തെരേസയ്ക്ക് മൂന്നു കുട്ടികളുമുണ്ട്. വെടിയുതിര്‍ത്ത ജയില്‍ പുള്ളിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല