സിയൂള്‍:പ്രധാനമന്ത്രി മന്മോഹന് സിംഗും ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയും സിയൂളിലെ ആണവസുരക്ഷാ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്നുള്ള വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.
നാവികരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഇറ്റലിയില്‍ ജനവികാരം ശക്തമാണെന്നും നിയമത്തിനുള്ളില്‍ നിന്ന് കഴിയുന്നതെല്ലാം ചെയ്യണമെന്നും മരിയോ മോണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. രണ്ടു ഇറ്റാലിയന്‍ വിനോദ സഞ്ചാരികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ സംഭവവും ചര്‍ച്ചയില്‍ വിഷയമായി.