Image

നവയുഗം വായനവേദിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

Published on 20 June, 2018
നവയുഗം വായനവേദിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ സാഹിത്യവിഭാഗമായ നവയുഗം വായനവേദിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

ദമ്മാം ബദര്‍ അല്‍റാബി ആഡിറ്റോറിയത്തില്‍ നടന്ന വായനവേദി കേന്ദ്രകണ്‍വെന്‍ഷനാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്. പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്ത യോഗം ഭാവിപരിപാടികളും ചര്‍ച്ചയിലൂടെ തീരുമാനിച്ചു.

നവയുഗം വായനവേദി പ്രസിഡന്റ് ആയി ഷീബ സാജനെയും, വൈസ് പ്രസിഡന്റ് ആയി സക്കീര്‍ ഹുസ്സൈനെയും, സെക്രട്ടറിയായി മുനീര്‍ ഖാനെയും, ജോയിന്റ് സെക്രെട്ടറിയായി ഹസീന സുധീറിനെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു. സുമി ശ്രീലാല്‍ നവയുഗം ലൈബ്രെറിയനായി തുടരും. ബിനു കുഞ്ഞു, നഹാസ്, അമ്പിളി, മീനു അരുണ്‍, മല്ലിക ഗോപകുമാര്‍, ശ്വേത വിജീഷ്, സഹീര്‍ഷ, ബിജു മുണ്ടക്കയം, പ്രിയ ബിജു, ആരതി.എം.ജി എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

 


നവയുഗം വായനവേദിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.
ഷീബ സാജന്‍ വായനവേദി പ്രസിഡന്റ്
നവയുഗം വായനവേദിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.
മുനീര്‍ ഖാന്‍ വായനവേദി സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക