റോസ്തോവ് അറീന: ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളായിരിക്കുകയാണ് ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ യുറഗ്വായും. ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരുവരും പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചത്. ജൂണ്‍ 25നാണ് റഷ്യയും യുറുഗ്വായും തമ്മിലുള്ള മത്സരം. ഇതിലെ വിജയി ഗ്രൂപ്പ് എയിലെ ജേതാവാകും. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ സൗദി അറേബ്യയും ഈജിപ്തും പുറത്തായിക്കഴിഞ്ഞു. ഇവര്‍ തമ്മിലുള്ള മത്സരം ഇതോടെ അപ്രസക്തമായിരിക്കുകയാണ്.
നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ലൂയിസ് സുവാരസ് നേടിയ ഏക ഗോളിനാണ് യുറുഗ്വായ് സൗദിയെ തോല്പിച്ചത്. ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോള്‍. ഒരു കോര്‍ണറില്‍ നിന്നാണ് ഗോള്‍ വന്നത്. നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന സുവാരസിന്റെ അമ്പത്തിരണ്ടാം ഗോളാണിത്. ഇതോടെ മൂന്ന് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ഏക യുറഗ്വായ്ന്‍ താരമായിരിക്കുകയാണ് സുവാരസ്.