പ്രശസ്ത സംഗീതജ്ഞന് ആലപ്പുഴ ശ്രീകുമാര്‍ അന്തരിച്ചു
Published on 22 June, 2018
പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞനും
സ്വാതിതിരുനാള്‍ സംഗീത കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന ആലപ്പുഴ ശ്രീകുമാര്‍
അന്തരിച്ചു. 59 വയസ് ആയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന്
രാവിലെ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം 12 മണിക്ക് സ്വാതി
തിരുനാള്‍ കോളേജില്‍ പൊതുദര്‍ശനത്തിനു വെച്ചു. സംഗീത ലോകത്തു നിന്നും നരവധി പേരാണ്
അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സ്വാതി തിരുനാള്‍ കോളേജിലേക്ക് ഒഴുകി
എത്തിയത്.
പ്രശസ്ത ഗായികയും എംജി ശ്രീകുമാറിന്റെ സഹോദരിയുമായ ഓമന കുട്ടി
ടീച്ചറുടെ മകളുടെ ഭര്‍ത്താവായിരുന്നു ശ്രീകുമാര്‍. സംസ്ക്കാരം നാളെ രാവിലെ ശാന്തി
കവാടത്തില്‍ നടക്കും. സിനിമ ലോകവുമായി അടുത്ത ബന്ധമുണ്ടെങ്കിലും ആ മേഖലയില്‍
നിന്നും അദ്ദേഹം അകന്നു നിന്നു. സിനിമാ ഗാനങ്ങള്‍ ആലപിക്കുന്നതിനേക്കാളും
അദ്ദേഹത്തിന് താല്പര്യം സംഗീത കച്ചേരികളോടായിരുന്നു. അതുകൊണ്ട് തന്നെ സിനിമാ
മേഖലയില്‍ നിന്നും അകന്ന് സംഗതീ കച്ചേരികളുമായി ഒതുങ്ങി കൂടുകയായിരുന്നു
അദ്ദേഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല