വധഭീഷണിയെ ഭയക്കുന്നില്ലെന്നും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമെന്നും നടന് പ്രകാശ് രാജ്
Published on 27 June, 2018
തന്റെ നിലപാടുകള്‍ ഇനിയും ഉറക്കെ പറയുമെന്നും വധഭീഷണിയെ ഭയക്കുന്നില്ലെന്നും നടന് പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ തന്നെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
' ഗൗരിയുടെ ഘാതകര്‍ എന്നെയും ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയത്. എന്റെ ശബ്ദം ഇനിയും ഉയരും. കൂടുതല്‍ കരുത്തോടെ.' പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ട് സഹിതമാണ് പ്രകാശ് രാജിന്റെ പ്രതികരണം.
പ്രകാശ് രാജിനെ ഇല്ലാതാക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് കന്നഡ വാര്‍ത്താ ചാനല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും നിരന്തരം വിമര്‍ശിച്ചിരുന്നു എന്ന കാരണത്താലാണ് പ്രകാശ് രാജ് ഹിറ്റ്ലിസ്റ്റില് ഉള്‍പ്പെട്ടത്. ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടിനെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല