ചിക്കാഗോ: ഫോമ കണ്‍വന്‍ഷനിലെ ഏറെ ആകര്‍ഷകമായ മത്സരങ്ങളിലൊന്നായിരുന്ന ബസ്റ്റ് കപ്പിള്‍ മത്സരത്തില്‍ വിന്‍സണ്‍ പാലത്തിങ്കലും ഭാര്യ ആഷാ പാലത്തിങ്കലും ഒന്നാം സ്ഥാനം നേടി. ഫ്ളോറിഡയില്‍ നിന്നുള്ള ജോമോന് ജോസ് തെക്കേതൊട്ടിയിലും ഭാര്യ പഞ്ചമിയും രണ്ടാം സ്ഥാനം നേടി.
അച്ചായന്റേയും കൊച്ചമ്മയുടേയും വേഷമണിഞ്ഞ വിന്‍സണും ആഷയും ഒരു മിനിറ്റില്‍ 52 തവണ ചുംബിച്ചാണ് വിജയം ഉറപ്പിച്ചത്. ചെറുപ്പക്കാരായ ജോമോന്- പഞ്ചമി ദമ്പതികള്‍ക്ക് കിസിംഗ് മത്സരത്തില്‍ 32 എണ്ണം വരെ എത്താനേ കഴിഞ്ഞൂള്ളൂ.
നൃത്തവും സംസാരവുമൊക്കെ ഇടകലര്‍ന്നതായിരുന്നു മത്സരം. ഫിലാഡല്‍ഫിയയില്‍ നിന്നുള്ള അനു സ്കറിയയുടെ നേതൃത്വത്തില്‍ ഷേര്‍ലി ജോസ്, ടിറ്റോ ജോണ്‍, നെവിന് ജോസ്, ജോസഫ് ഓസോ എന്നിവരാണ് മത്സരം നിയന്ത്രിച്ചത്. സണ്ണി കല്ലൂപ്പാറ, കുസുമം ടൈറ്റസ് എന്നിവരായിരുന്നു എം.സിമാര്‍.
ബിനോയി തോമസ്- ജൂലി ബിനോയ്, ആന്റണി ചെറു- ബിനിജ ആന്റണി, വിന്‍സണ്‍- ആഷ, ജോമോന്- പഞ്ചമി എന്നിവരായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.
വിന്‍സണ്‍ ഫോമയുടെ മുന്‍ വൈസ് പ്രസിഡന്റാണ്. 2022-ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും. കണ്‍വന്‍ഷനില്‍ വച്ച് അക്കാര്യം അറിയിക്കുകയുണ്ടായി.
വിന്‍സണും ആഷയും ചേര്‍ന്നു വിര്‍ജീനിയയിലെ അമരം ടെക്നോളജി കോര്‍പ് എന്ന ടെക് കമ്പനി നടത്തുന്നു. അവരുടെ മൂത്ത പുത്രന് സേവ്യര്‍ പാലത്തിങ്കല്‍ കംപ്യൂട്ടര്‍ എന്‍ജിനീയറും, ആമസോണ്‍ ഉദ്യോഗസ്ഥനുമാണ്. രണ്ടാമന് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി.
തൃശൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് ബിരുദമെടുത്ത വിന്‍സണ്‍ നെവാഡയില്‍ നിന്ന് മാസ്റ്റേഴ്സും എടുത്തു. ആഷാ മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ നിന്നു സ്റ്റാറ്റിസ്റ്റിക്സില്‍ മാസ്റ്റേഴ്സ് നേടി.
Jomon-Panchami
Vinson-Asha
Vinson-Asha
Vinson-Asha