നടിമാര്‍ക്കു പിന്നാലെ രാഷ്ട്രീയ സാ്ംസ്കാരിക മേഖലയിലുളളവരും അമ്മയുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനത്തിന് പിന്തുണ നല്കിയ മുകേഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ദീപേഷ്. മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ നിന്നും മാറ്റിനിര്ത്തണമന്നാണ് ദീപേഷ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
തികച്ചും ജനാധിപത്യവിരുദ്ധവും സത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ സ്വാഗതത്തില്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നല്കുന്ന അവാര്‍ഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സര്‍ക്കാരും മുന്നോട്ടുവെച്ചിട്ടുളള സ്ത്രീപക്ഷ നിലപാടിനു വിരുദ്ധമാണ്. ഇത് പൊതുസമൂഹത്തിനു മുന്പില് തെറ്റായ സന്ദേശം നല്‍കും. ദീപേഷ് കത്തില്‍ പറയുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ആള് എന്ന നിലയില്‍ വളരെ മാനസിക പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം തലശ്ശേരിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന പരിപാടിയില്‍ അവള്‍ക്കൊപ്പം എന്നതായിരുന്നു പ്രധാന വിഷയം. മുകേഷിനെ മാറ്റിനിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,ദീപേഷ് പറഞ്ഞു.