ന്യൂയോര്‍ക്ക് : മുന്‍ മന്ത്രിയും, കടുത്തുരുത്തി എം.എല്‍.എ.യുമായ മോന്‍സ് ജോസഫിനും, റാന്നിയുടെ ജനപ്രതിനിധി രാജു എബ്രഹാം എം.എല്‍.എ.ക്കും, വാശിയേറിയ മത്സരത്തിലൂടെ ഫോമയുടെ ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഷിനു ജോസഫിനും, ഫോമാ എംപയര്‍ റീജന്റെ ആഭിമുഖ്യത്തില്‍, വെസ്റ്റ് ചെസ്റ്ററിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ ജൂലൈ നാലാം തീയതി ബുധനാഴ്ച വൈകുന്നേരം 6.30ന് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റെസ്റ്റൊറന്റില്‍ വച്ച് സ്വീകരണം നല്കുന്നു. തദവസരത്തില്‍ ഫോമാ എംപയര്‍ റീജന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോപിനാഥ കുറുപ്പ്, നാഷ്ണല്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവരെ അനുമോദിക്കുകയും ചെയ്യും.
റീജണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ സംസാരിക്കും. ഏവര്‍ക്കും യോഗത്തിലേക്ക് സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രദീപ് നായര്‍: 203 260 1356
ഷോളി കുമ്പിളുവേലി