ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ നേതൃസമ്മേളനം ന്യൂ യോര്‍ക്കില്‍ ജൂലൈ 28 നു
(തോമസ് റ്റി ഉമ്മന്‍ , പബ്ലിക് റിലേഷന്‍സ്)Published on 29 June, 2018
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജൂലൈ28 , ശനിയാഴ്ച ദേശീയ നേതൃത്വ സമ്മേളനം നടത്തുന്നു. ന്യൂ യോര്‍ക്കിലെ ജെ എഫ് കെ എയര്‍പോര്‍ട്ടിന് സമീപമുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ചേരുന്ന സമ്മേളനത്തില്‍ നോര്‍ത്ത് മേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സംബദ്ധിക്കുന്നതാണ്. സംഘടനയെ ശാക്തീകരിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സുസജ്ജമായ അടിത്തറയിടുന്നതിനും സംഘടനയുടെ വളര്‍ച്ചക്ക് ആവശ്യമായ കാര്യങ്ങളെ പ്പറ്റി ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി ചേരുന്ന ഈ സമ്മേളനം ഐ ഓ സി യുടെ ഭാവി നിര്‍ണ്ണയിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതാണ്. ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി (എ ഐ സി സി) നിയമിച്ച ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാനായ സാം പെട്രോഡായുടെ അധ്യക്ഷതയിലാണ് സമ്മേളനം നടക്കുന്നത്.
ഇന്ത്യ ഇ ന്ന് ഒട്ടേറെ വെല്ലുവിളികളെ നേരിടുകയാണ്. 2019 -ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് വളരെ പ്രാധാനപ്പെട്ടതാണെന്നു പ്രവാസി സമൂഹം കരുതുന്നു. ദീര്‍ഘനാളായി കാത്തുസൂക്ഷിക്കുന്ന ജനാധിപത്യമൂല്യങ്ങ ളുടെ സംരക്ഷണവും, പരിപാലനവും നമുക്ക് വളരെ വിലപ്പെട്ടതാണെന്നു പ്രമുഖ ഐ ഓ സി നേതാവും വൈസ് ചെയര്‍മാനുമായ ജോര്‍ജ് എബ്രഹാം പ്രസ്താവിച്ചു. തെരഞ്ഞെടുപ്പ് അജണ്ടയിലെ ഒരു വിഷയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ് എബ്രഹാം 91754444137 ; മൊഹീന്ദര്‍ സിംഗ് ഗില്സിയാണ് 6467325119 ; ഹര്ഭജന് സിംഗ് 9177498769 ; തോമസ് റ്റി ഉമ്മന്‍ 6315438530 എന്നിവരുമായി ബന്ധപ്പെടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല