അബര്ഡീന്: അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ജൂലൈ 1 ഞായാറാഴ്ച മാസ്ട്രിക്ക്െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ വൈദികന് റവ. ഡോ. മാണി രാജന് കോറെപ്പിസ്കോപ്പയുടെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കും.
ജൂണ്‍ 30 ശനിയാഴ്ച വൈകുന്നേരം 6 ന് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ക്ലാസും തുടര്‍ന്നു സന്ധ്യാ പ്രാര്‍ഥനയും ഉണ്ടായിരിക്കുന്നതാണ്.
ജൂലൈ 1 ഞായാറാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് റവ. ഡോ. മാണി രാജന് കോര്‍ എപ്പിസ്കോപ്പയുടെ മുഖ്യാ കാര്‍മികത്വത്തില്‍ വി. കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, , ആശിര്‍വാദം, കൈമുത്ത് എന്നിവ ഉണ്ടായിരിക്കും. വിശ്വാസത്തോടും പ്രാര്ഥനയോടുംകൂടി എല്ലാ വിശ്വാസികളും നേര്‍ച്ചകാഴ്ച്ചകളുമായി പെരുനാളില്‍ വന്നു സംബന്ധിച്ചു അനുഗ്രഹീതരാകുക.
എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ ഏഴിന്
പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് വി. കുര്‍ബാനയും ദൈവമാതാവിനോടുള്ള പ്രതേക മധ്യസ്ഥ പ്രാര്‍ഥനയും കൈമുത്തും ഉണ്ടായിരിക്കുന്നതും തലേ ദിവസം ശനിയാഴ്ച വൈകുന്നേരം ആറിന് സണ്ഡേസ്കൂളും ഏഴിന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
ഇടവകയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍19 ,20 ,21 ( വെള്ളി,ശനി,ഞായര്‍) തീയതികളില്‍ ജെഎസ്വിബിഎസ് നടത്തപ്പെടുന്നതാണ്.
പള്ളിയുടെ വിലാസം: St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK .
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി റവ ഫാ: എബിന് മാര്‍ക്കോസ് 07736547476
സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500
ട്രഷറര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104
റിപ്പോര്‍ട്ട്: രാജു വേലംകാല