ന്യൂഡല്‍ഹി: നാല് ദിവസം നീണ്ട ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മന്മോഹന് സിംഗ് ഡല്‍ഹിയില്‍ മടങ്ങിയെത്തി. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി മടങ്ങിയെത്തിയത്. രണ്ട് ദിവസങ്ങളിലായി നടന്ന ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ് ബാക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.