കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്കറ്റില്‍ ചികിത്സയിലായിരുന്ന നടന് ക്യാപ്റ്റന്‍ രാജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പോകുംവഴി വിമാനത്തില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് കുടുംബാംഗങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം കൊച്ചിയിലേയ്ക്ക് കൊണ്ടുവന്നത്