കേരള തീരങ്ങളില്‍
വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍
വേഗതയില്‍ കാറ്റടിക്കുവാന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ
പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
ലക്ഷദ്വീപ് തീരങ്ങളില്‍
പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമിറ്റര്‍ വേഗതയിലും ചില
അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്
സാധ്യതയുണ്ട്..അതിനാല്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാന്‍ സാധ്യതയുണ്ട്.
മുന്നറിയിപ്പ് ബുധനാഴ്ച ഉച്ച മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും