വൈ ദിസ് കൊലവെറി എന്ന പാട്ടിന് ശേഷം ലോകം ഏറ്റെടുത്ത പാട്ടാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ 'ജിമ്മിക്കി കമ്മല്‍'. വിദേശ രാജ്യങ്ങളില്‍ നിന്നു പോലും കവര്‍ വേര്‍ഷനുകളും, ഡാന്‍സുമൊക്കെയായി വന്‍ സ്വീകാര്യതയാണ് ജിമ്മിക്കി കമ്മലിന് ലഭിച്ചത്. യൂട്യൂബില്‍ കോടികണക്കിന് ആളുകള്‍ ഈ പാട്ട് കണ്ടു. അങ്ങനെ യൂട്യൂബ് റെക്കോര്‍ഡുമായി മുന്നേറുന്നതിനിടെ പാട്ട് യൂട്യൂബില്‍ നിന്ന് പുറത്തായിരിക്കുകയാണ്.
ചിത്രത്തിന്റെ കോപ്പി റൈറ്റ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനായിരുന്നു. പക്ഷേ യുട്യൂബില്‍ അപ്ലോഡ് ചെയ്തത് മറ്റൊരു കമ്പിനിയായിരുന്നു. ഇവര്‍ക്കെതിരെ ചാനല്‍ നല്കിയ പരിപാടിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിന്നാലെ പല പാട്ടുകളും ട്രെയിലറുകളും വന്നിരുന്നെങ്കിലും ജിമ്മിക്കി കമ്മല്‍ റെക്കോര്‍ഡ് തകര്‍ക്കാനായിരുന്നില്ല. ഷാന്‍ റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്