വോ സിറ്റി( ഫിലിപ്പിന്‍സ്): ദൈവം ഉണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ ഉടന്‍തന്നെ രാജിവെക്കാമെന്ന് ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍റ്റെ. ദവോ സിറ്റിയില്‍ നടന്ന ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ദൈവവിശ്വാസത്തെ വെല്ലുവിളിച്ച് ഡ്യൂട്ടര്‍റ്റെ രംഗത്ത് വന്നത്. മനുഷ്യന് ദൈവത്തെ കാണാനോ സംസാരിക്കാനോ സാധിക്കുമെന്നതിന്റെ സെല്‍ഫിയോ, മറ്റ് ചിത്രങ്ങളോ സഹിതം ആരെങ്കിലും ഒരാള്‍ തെളിവുനല്‍കിയാല്‍ ആ സമയം തന്നെ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നാണ് ഡ്യൂട്ടെററ്റ് പറഞ്ഞത്.
എവിടെയാണ് ദൈവമെന്ന സങ്കല്‍പ്പത്തിന്റെ യുക്തിയെന്നും ഡ്യൂട്ടര്‍റ്റെ ചോദിക്കുന്നു. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും മറ്റും കൂട്ടിയിടിച്ചുണ്ടാകുന്നതിന്റെ ഫലമായി മനുഷ്യ വംശം നശിച്ചുപോകുന്നത് തടയാനായി ദൈവമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പരമമായ ശക്തിയോ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.