സംവിധയകന് മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും
ചെയ്?തെന്ന സീരിയല്‍ നടി നിഷ സാരംഗി?െന്റ വെളിപ്പെടുത്തലന്റ
പശ്ചാത്തലത്തില്‍ 'ഉപ്പും മുളകും' സീരിയലി?െന്റ സംവിധായകനെ മാറ്റിയേക്കും.
ചലച്ചിത്ര നടിയും മാധ്യമപ്രവര്‍ത്തകയുമായ മാല പാര്‍വ്വതി ഇക്കാര്യം ത?ന്റ
ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. നടിക്ക് അനുകൂലമായ തീരുമാനമെടുത്ത ചാനലിനേയും
അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ചുകൊണ്ട്മറ്റൊരു പോസ്റ്റും മാല പാര്‍വ്വതി
ഫേസ്ബുക്കിലിട്ടിട്ടുണ്ട്.
സീരിയലില്‍ നിഷ തുടരണമെന്നും സംവിധായകനെ
മാറ്റണമെന്നുമുള്ള ആവശ്യവുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍
രംഗത്തെത്തിയിരുന്നു. സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യു.സി.സിയും നിഷക്ക്പിന്തുണയുമായി രംഗത്തെത്തി. സീരിയല്‍ നടിയുടെ പരാതി അന്വേഷിക്കുമെന്നും മാധ്യമ
സ്ഥാപനത്തില്‍ സ്ത്രീകളുടെ പരാതി കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതിയുണ്ടോയെന്ന
കാര്യം പരിശോധിക്കുമെന്നും വനിതാ കമീഷന് അധ്യക്ഷ എം.സി ജോസഫൈന് ഉറപ്പു
നല്‍കിയിരുന്നു.
തന്നെ ശല്ല്യം ചെയ്യുന്ന സംവിധായകന് തുടരുന്ന കാലത്തോളം
അദ്ദേഹത്തി?െന്റ സീരിയലില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന്? നടി
വ്യക്തമാക്കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല