തിരുവനന്തപുരം: സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് നെയ്യാറ്റിനകര എം.എല്‍.എ ആര്
ശെല്‍വരാജ് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ഇ അഹമ്മദുമായി ചര്‍ച്ച നടത്തി.
ലീഗ് നേതാക്കളായ ജനറല്‍ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്
എന്നിവരുമായും ചര്‍ച്ച നടത്തി. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇന്ന്
ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു പറയാന്‍ ലീഗ്
നേതാക്കള്‍ തയാറായില്ല.