അബാസിയ: ആലപ്പുഴ കരുവാറ്റ തെക്ക് പാലപ്പറന്പില് തെക്കതില്‍ പരേതനായ പൊടിയന്റെ മകന് ബിനു പൊടിയനെ (35) കുവൈത്തിലെ ജോലിസ്ഥലത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജോലി ചെയ്യുന്ന കന്പനിയുടെ വര്ക്ക്സൈറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഭാര്യ: വിദ്യ. മാതാവ്: ശാന്ത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍