അഭിമന്യു വധം: എല്ലാ പ്രതികളെയും ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി ജി. സുധാകരന്
Published on 13 July, 2018
മഹാരാജാസ് കോളജിലെ
എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിലെ എല്ലാ പ്രതികളെയും ഉടന്‍ പൊലീസ് അറസ്റ്റ്
ചെയ്യുമെന്ന് മന്ത്രി ജി. സുധാകരന്. അന്വേഷണം ശരിയായ ദിശയില്‍
നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളല്ല കുറ്റക്കാര്‍ എന്ന എസ്ഡിപിഐ
നിലപാട് സ്വാഭാവികമാണെന്നു പറഞ്ഞ സുധാകരന് പ്രതികളായവര്‍ ആരും തങ്ങള്‍
പ്രതികളാണ് എന്ന് സമ്മതിക്കാറില്ലെന്നും വ്യക്തമാക്കി.
നേരത്തെ കേസിലെ
പ്രതികളുടെ മേല്‍ യു.എ.പി.എ ( നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള
നിയമം)ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ
വ്യക്തമാക്കിയിരുന്നു. പ്രതികളെ പിടികൂടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം
എടുക്കുക. പ്രതികളുടെ തീവ്രവാദ ബന്ധം പരിശോധിക്കുമെന്നും ഡി.ജി.പി
വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍
കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം
വ്യക്തമാക്കി.
അഭിമന്യുവിന്റെ കൊലയാളികളെ പൊലീസ്
പിടികൂടാത്തതിന് പിന്നില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള
അവിശുദ്ധബന്ധമാണെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ആരോപിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല