ആരാണ് ലോകകപ്പ് ഫുട്ബോളിലെ മികച്ചതാരം. റഷ്യന്‍ ലോകകപ്പിലെ മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച താരം സാക്ഷാല്‍ ലയണല്‍ മെസി തന്നെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിഫയുടെ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോ. മാധ്യമ പ്രവര്‍ത്തകരുടെ മുമ്പിലാണ് ഫിഫയുടെ പ്രസിഡന്റ് ഈ തുറന്ന സമ്മതിക്കല്‍ പ്രകടിപ്പിച്ചത്.
അര്‍ജന്റീന ടീം ലോകകപ്പില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെച്ചില്ലെങ്കിലും മെസിയുടെ പ്രകടനം ലോകകപ്പില്‍ മികച്ചതായിരുന്നുവെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. കഴിവിന്റെ പരമാവധി ടീമിനെ വിജയിപപ്പിക്കാന് മെസി ശ്രമിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി മെസി നമ്മെ അത്ഭുതപ്പെടുത്തുന്നുവെന്നും ഫിഫ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ നെയ്മറുടെ പ്രകടനങ്ങളെ പറ്റിയും ഇന്‍ഫാന്റിനോ പ്രതികരിച്ചു. പരിക്കില്‍ നിന്നും മുക്തനായതിനു ശേഷം ലോകകപ്പില്‍ തിരിച്ചെത്തിയ താരത്തിന് ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. നെയ്മര്‍ ശക്തമായി തിരിച്ചു വരുമെന്നും അതിനായി കാത്തിരിക്കാമെന്നുമാണ് ഇന്‍ഫാന്റിനോ പറഞ്ഞത്.