കൊല്ലം : കൊല്ലം അഞ്ചലില്‍
ആള്‍ക്കൂട്ട കൊലപാതകം. നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി
മരിച്ചു. ബംഗാള്‍ സ്വദേശി മണിക് റോയിയാണ് മരിച്ചത്. ജൂണ്‍ 24 നായിരുന്നു ഇയാളെ
നാട്ടുകാര്‍ മര്‍ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ചാണ്
ഇയാളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ബംഗാള്‍
സ്വദേശിയുടെ മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല