സംവിധായകനെ മാറ്റിയപ്പോള്‍ ഉപ്പും മുളകും ഗംഭീരം, നേരത്തെ ആവാമായിരുന്നുവെന്ന് ആരാധകര്‍
Published on 17 July, 2018
ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരയുടെ സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് നിഷ സാരംഗ് തുറന്നുപറഞ്ഞപ്പോള്‍ പ്രേക്ഷകരും അണിയറപ്രവര്‍ത്തകരും ഒരുപോലെ ഞെട്ടിയിരുന്നു. നാഫാ അവാര്‍ഡില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോയതിന് ശേഷം തന്നോട് പക തീര്‍ക്കുകയും മുന്‍വൈരാഗ്യം തീര്‍ക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി, അദ്ദേഹത്തിന്റെ അനുമതിയോടെയാണ് താന്‍ വിദേശത്തേക്ക് പോയതെന്ന് താരം വ്യക്തമാക്കിയിരുന്നു. പരമ്പരയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയം മുതല്‍ അദ്ദേഹത്തില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പരമ്പരയില്‍ നീലു തുടരണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. നീലുവില്ലാതെ പരിപാടി തുടരുകയാണെങ്കില്‍ ചാനലിനെ ബ്ലോക്ക് ചെയ്യുമെന്നായിരുന്നു പലരും വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചത്. താരത്തിന്റെ നിലപാടിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ ആഗ്രഹിച്ച പോലൊരു മാറ്റം തന്നെയായിരുന്നു പിന്നീട് നടന്നത്. ഇതാവട്ടെ ആരാധകരെ നിലനിര്‍ത്തുകയും ചെയ്തു.
ഇത്തരത്തില്‍ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച ചാനലിന്റെ നടപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. തുടക്കത്തില്‍ നീലു തുടരുമെന്നല്ലാതെ സംവിധായകന് മാറുന്ന കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നില്ല. സംവിധായകനെ മാറ്റാതെ തിരിച്ചുവരില്ലെന്ന തീരുമാനത്തില്‍ നിഷ സാരംഗ് ഉറച്ചുനിന്നതോടെയാണ് കാര്യങ്ങള്‍ അനുകൂലമായി മാറിയത് ചാനലിന്റെ ക്രിയേറ്റീവ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഹെഡ്ഡിനാണ് ഇപ്പോള്‍ പരമ്പരയുടെ ചുമതല.സംവിധായകന് മാറിയത് പരമ്പരയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നതാണ് വസ്തുത. പഴയത് പോലെ തന്നെ പരിപാടി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അല്‍പ്പം കൂടി സ്വീകാര്യത കൂടിയെന്നല്ലാതെ വിവാദങ്ങളും വിമര്‍ശനവുമൊന്നും ഉപ്പും മുളകിനെ ബാധിച്ചിട്ടില്ല. റേറ്റിങ്ങിലും ഏറെ മുന്നിലാണ് ഈ പരമ്പര.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല