സംഗീത സംവിധായകന് ഇനി നടന്റെ കുപ്പായത്തിലേക്ക്. ഗോപി സുന്ദറാണ് ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഹരികൃഷ്ണന് സംവിധാനം ചെയ്യുന്ന ടോള്‍ ഗേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. ദുല്‍ക്കര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച് സസ്പെന്‍സ് പുറത്തുവിട്ടത്. ഇയ്യാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നാസര്‍ മട്ടാഞ്ചേരിയാണ് ചിത്രം നിര്‍മിക്കുന്നത്.
സംഗീത ലോകത്തായിരുന്നപ്പോഴും ബിഗ് സ്ക്രീനില്‍ നിന്ന് ഒട്ടും അകലെ ആയിരുന്നില്ല ഗോപി സുന്ദറിന്റെ സ്ഥാനം. താന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന പാട്ടുകളില്‍ മിക്കപ്പോഴും ഗോപിയും പ്രത്യക്ഷപ്പെടാറുണ്ട്. പാട്ടിലൂടെ ഹിറ്റായ ഗോപിസുന്ദര്‍ അഭിനയത്തിലൂടെ താരമാകുമോയെന്നു കണ്ടറിയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല