Image

പാകിസ്ഥാനില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറച്ചു.

Published on 01 July, 2011
പാകിസ്ഥാനില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറച്ചു.
ഇസ്‌ലാമാബാദ്: പെട്രോളിയം ഉത്പന്നങ്ങളുടെ വില പാകിസ്താന്‍ കുറച്ചു. പെട്രോളിന് മൂന്നുരൂപയും ഡീസലിന് 2.01 രൂപയും ഹൈ സ്പീഡ് ഡീസലിന് 1.13 രൂപയുമാണ് കുറച്ചതെന്ന് ഓയില്‍ ആന്റ് ഗ്യാസ് റെഗുലേറ്ററി അതോറിട്ടി അറിയിച്ചു. മണ്ണെണ്ണ വിലയില്‍ മാറ്റമില്ല.

വിലകുറച്ചതിനെ തുടര്‍ന്ന് പാകിസ്താനില്‍ പെട്രോളിന്റെ വില ലിറ്ററിന് 83.71 രൂപയും, ഹൈ സ്പീഡ് ഡീസലിന്റേത് 92.10 രൂപയും, ലൈറ്റ് സ്പീഡ് ഡീസലിന്റേത് 81.39 രൂപയുമാവും. മണ്ണെണ്ണയുടെ വില ലിറ്ററിന് 84.65 രൂപയായി തുടരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക