ചിക്കാഗോ കരിങ്കുന്നം സംഗമം ഓഗസ്റ്റ് നാലാം തീയതി ശനിയാഴ്ച
ജോയിച്ചന്‍ പുതുക്കുളംPublished on 19 July, 2018
ചിക്കാഗോ: ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന
കരിങ്കുന്നം നിവാസികളുടെ സംഗമം 2018 ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 11 മണി
മുതല്‍ Lake Ave Woods 2622 Euclid Ave Northbrook IL വച്ച് നടത്തുവാന്‍
തീരുമാനിച്ചിരിക്കുകയാണ്. ഈ കൂട്ടായ്മയുടെ ഭാഗമായി ജൂലൈ 1 ന് ജോസ്
ഓലിയാനിക്കലിന്റെ ഭവനത്തില്‍ വച്ച് ചിക്കാഗോ കരിങ്കുന്നം നിവാസികളുടെ ഒരു
സൗഹൃദ കൂട്ടായ്മ നടക്കുകയുണ്ടായി. ആ കൂട്ടായ്മയില്‍ 2018 ആഗസ്റ്റ് 4 ന്
നടക്കാന്‍ പോകുന്ന ചിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ ഒരുക്കങ്ങള്‍
പൂര്‍ത്തിയായതായി ഈ കൂട്ടായ്മയുടെ കണ്‍വീനേഴ്സായ സാജന് ഉറുമ്പില്‍, ജോസ്
ഓലായനി എന്നിവര്‍ സംയുക്തമായി പറഞ്ഞു.
ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കിടാനും സുഹൃദ്ബന്ധങ്ങള്‍
പുതുക്കുന്നതിനും അമേരിക്കയിലെ എല്ലാ കരിങ്കുന്നം നിവാസികളെയും
കരിങ്കുന്നത്തു നിന്ന് വിവാഹം കഴിച്ചു വിട്ടവരെയും അവരുടെ
കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല