ഉലകനായകന് കമല്ഹാസന് ചിത്രം `വിശ്വരൂപം 2'വിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഓഗസ്റ്റ 10ന് ചിത്രം തീയേറ്ററുകളിലെത്തും. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.
വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്‍ ഹാസന് സ്ക്രീനില്‍ തിരിച്ചെത്തുന്നത്. ജൂണില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്ഥമായി ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്.
കമല്‍ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2വിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന് ആണ്. നാലാം തവണയാണ് ജിബ്രാനും കമല്‍ ഹാസനും ഓന്നിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, ആസ്കാര് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍,രാഹുല്‍ ബോസ്,ജയ്ദീപ് അഹ്ലാവത്,നാസര്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.