ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന ഏഷ്യ നെറ്റ് എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം) സംപ്രേഷണം ചെയ്യുന്ന യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച ഒരു പിടി വിത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങള്‍ കാണാം.
ജൂലൈ ഫോര്‍ത്ത് ആഘോഷങ്ങളാണു സ്പെഷ്യല്‍ ന്യൂസ്.പ്രത്യേകിച്ച് ചിക്കാഗോയ്ക്ക് അടുത്തു ഗ്ലെന്‍വ്യൂ സിറ്റിയുടെ ജൂലൈ ഫോര്‍ത്ത് ആഘോഷങ്ങളിലെ മലയാളി സാന്നിധ്യം.
ഈ സമ്മറില്അമേരിക്കസഞ്ചാരികളുടെ പറുദീസയായി. വിസ നിയമങ്ങള്‍ പ്രശ്നമാകാതെ സഞ്ചാരികളുടെ വലിയ തിരക്കാണ്.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ നാടന്‍ പാട്ടിന്റെ അമേരിക്കന്‍ പതിപ്പിന്റെ കൂടുതല്‍ വിശേഷങ്ങള്‍
മറ്റു വാര്‍ത്തകള്‍:
ട്രാവിസ് പ്രസ്ട്രാക്ക് മോട്ടോര്‍ സൈക്കിള്‍ അഭ്യാസത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. ഹോളിവുഡ് വിശേഷത്തില്‍ ഇര്ഫാന് ഖാന്റെ പുതിയ ചിത്രം.
ഡാലസില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാം കോണ്‍ഫറന്‍സ് വിശേഷം.
ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ കേരളാ മുഖ്യമന്ത്രിക്ക് നല്കിയ സ്വീകരണം. മുഖ്യമന്ത്രിയുടെ പ്രസംഗം
മലയാളി അസ്സോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ വാര്‍ഷിക പിക്നിക്കിന്റെ പ്രസക്ത ഭാഗങ്ങള്‍.
ഡാളസ്സിലെ ഡി.എഫ്.ഡബ്ല്യൂ. ഇന്ത്യന്‍ ലയണ്‍സ് ക്ലബിന്റെ അവാര്‍ഡ് നൈറ്റും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും.
ഈ എപ്പിസോഡിന്റെ അവതാരകന്, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറും ക്യാമറാ എഡിറ്റിംഗ് ഷിജോ പൗലോസുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.