മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിന്റെ എട്ടാം ജന്മദിനം ആഘോഷിച്ചു
ജോയിച്ചന്‍ പുതുക്കുളംPublished on 21 July, 2018
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ്
ദൈവാലയത്തിന്റെ ജന്മദിനമായ ജൂലൈ 18 ബുധനാഴ്ച വൈകിട്ട് നടന്ന വിശുദ്ധ
ബലിയില്‍ കോഹിമ രൂപതയുടെ ബിഷപ്പ് മാര്‍ ജയിംസ് തോപ്പില്‍ മുഖ്യകാര്‍മികത്വം
വഹിച്ചു.ഫാദര്‍ ബിന്‍സ് ചേത്തലില്‍
സഹകാര്‍മികനായിരുന്നു.ബലിയര്‍പ്പണത്തിനു ശേഷം വൈദികരും,
കൈക്കാരന്മാരുംസംയുക്തമായി കേക്കുമുറിച്ച് മധുരം പങ്കുവച്ചു.
എട്ടാം ജന്മദിനമാഘോഷിക്കുന്ന ഇടവക ദൈവാലയത്തോടുള്ള സന്തോഷസൂചകമായി
പള്ളി മൈതാനത്ത് തടിച്ചുകൂടിയ ഇടവകാംഗങ്ങള്‍ ഹീലിയം നിറച്ച 8 ബലൂണുകള്‍
ആകാശത്തേക്ക് ഉയര്‍ത്തിക്കൊണ്ട് ഏവരും സന്തോഷം പങ്കുവെച്ചു.നിരവധി
ഇടവകാംഗങ്ങള്‍ ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല