മീശ: പരാമര്‍ശങ്ങള്‍ സ്ത്രീകളെ അവഹേളിക്കുന്നതെന്ന് പി.വി. ചന്ദ്രന്
Published on 22 July, 2018
കോഴിക്കോട്: കെ. ഹരീഷിന്റെ മീശയിലെ പരാമര്‍ശങ്ങള്‍
സ്ത്രീകളെ അവഹേളിക്കുന്നതെന്ന് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്.
നോവലിലെ പ്രസ്താവനകള്‍ അമ്പലത്തില്‍ പോകുന്ന തന്റെ ഭാര്യയും മകളുമടക്കമുള്ള
സ്ത്രീസമൂഹത്തെ അപമാനിക്കുന്നതാണെന്നാണ് പി.വി ചന്ദ്രന്റെ വ്യക്തിപരമായ
അഭിപ്രായമെന്ന് മാധ്യമപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രനാണ് ഫേസ്ബുക്ക്
പോസ്റ്റുവഴി കുറിച്ചിരിക്കുന്നത്.
മാതൃഭൂമിക്കെതിരെ ഉയരുന്ന ജനവികാരത്തില്‍
കഴമ്പുണ്ടെന്നും അത് കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും മാനേജിംഗ് എഡിറ്റര്‍
തന്നോടു പറഞ്ഞെന്നും രാജീവിന്റെ കുറിപ്പിലുണ്ട്. എഴുത്തില്‍
തിരുത്തലാവശ്യപ്പെട്ടുകൊണ്ട് എഴുത്തുകാരനോട് സംസാരിക്കാന്‍ അഴ്ചപ്പതിപ്പിന്റെ
ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്ററോട് പി.വി. ചന്ദ്രന്
നിര്‍ദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് ചെയ്തിരുന്നോയെന്ന്
അറിവില്ലെന്നുമാണ് വെളിപ്പെടുത്തല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല