Image

പത്താമത്‌ കൈരളി ട്രോഫി വോളിബോള്‍ & ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ മെയ്‌ 12,13 തീയതികളില്‍ ഹാമില്‍ട്ടണില്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 March, 2012
പത്താമത്‌ കൈരളി ട്രോഫി വോളിബോള്‍ & ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ മെയ്‌ 12,13 തീയതികളില്‍ ഹാമില്‍ട്ടണില്‍
ഹാമില്‍ട്ടണ്‍ (കാനഡ): കാനഡയിലെ പ്രശസ്‌തമായ കൈരളി സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഓഫ്‌ ഹാമില്‍ട്ടണിന്റെ ആഭിമുഖ്യത്തില്‍ പത്താമത്‌ കൈരളി എവര്‍റോളിംഗ്‌ ട്രോഫി വോളിബോള്‍ ആന്‍ഡ്‌ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ മെയ്‌ 12,13 തീയതികളില്‍ ഹാമില്‍ട്ടണിലെ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ നടത്തപ്പെടുന്നു. (200 Whitney Ave, Hamilton, Ontario)

പത്താം  വാര്‍ഷിക ടൂര്‍ണമെന്റ്‌ ആയതിനാല്‍ വളരെ വിപുലമായ രീതിയിലാണ്‌ ടൂര്‍ണ്ണമെന്റ്‌ സംഘടിപ്പിക്കുന്നതെന്ന്‌ സംഘാടകര്‍ അറിയിച്ചു.

വോളിബോളില്‍ ഒരു ടീമില്‍ 12 പേരെ വരെ ഉള്‍പ്പെടുത്താം.

ബാഡ്‌മിന്റണില്‍ മെന്‍സ്‌- സിംഗിള്‍സ്‌, ഡബിള്‍സ്‌, വിമന്‍സ്‌ - സിംഗിള്‍സ്‌, ഡബിള്‍സ്‌, മിക്‌സഡ്‌ ഡബിള്‍സ്‌, ജൂണിയര്‍ ഗേള്‍സ്‌, ബോയ്‌സ്‌-സിംഗിള്‍സ്‌ ആന്‍ഡ്‌ ഡബിള്‍സ്‌, സീനിയര്‍ ഗേള്‍സ്‌ ആന്‍ഡ്‌ ബോയ്‌സ്‌- സിംഗിള്‍സ്‌ ആന്‍ഡ്‌ ഡബിള്‍സ്‌, 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും- ഡബിള്‍സ്‌, മിക്‌സഡ്‌ ഡബിള്‍സ്‌ എന്നീ കാറ്റഗറിയില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും.

നോര്‍ത്ത്‌ അമേരിക്കയിലുള്ള എല്ലാ ടീമുകളേയും ടൂര്‍ണമെന്റിലേക്ക്‌ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 28-നകം പേര്‌ രജിസ്റ്റര്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.kairaliclub.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ, താഴെപ്പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

നോബിള്‍ ജോര്‍ജ്‌ 905 574 4623 (ബാഡ്‌മിന്റണ്‍), ആന്‍ഡ്രൂസ്‌ കോശി 905 304 1647 (വോളീബോള്‍).
പത്താമത്‌ കൈരളി ട്രോഫി വോളിബോള്‍ & ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ മെയ്‌ 12,13 തീയതികളില്‍ ഹാമില്‍ട്ടണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക