കോണ്‍ക്രീറ്റ്
തടത്തിനുള്ളില്‍
തളക്കപ്പെട്ട
ക്ലോറിനേറ്റഡ് സ്നേഹം
തൊലിവെട്ടത്തില്
മിന്നിയുരുളുന്ന
പളുങ്കുമണികളുടെ
സമൂഹരതി
വരള്ചുണ്ടിനു
മിരുള്കപ്പിനുമിടക്ക്
വെളിച്ചത്തിന്റെ
കുഴല്‍
സ്വീകരണമുറിയില്‍
നിയോണ്‍ ടെട്രകളുടെ
നീലച്ചിരി
കിടപ്പുമുറിയിലും
അടുക്കളയിലും
തിക്കുമുട്ടുന്ന
മിണ്ടാട്ടങ്ങളുടെ
ചോര.
ജയന് കെ.സി.