നിന്നിലെ നിന്നെ തൊട്ടറിഞ്ഞ
നിമിഷം മുതല്‍ ഞാന്‍
നിന്നെ മഴക്കാലത്തെ തണുപ്പുള്ള
പ്രഭാതങ്ങളെ പോലെ
സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു ....
പുതു മഴയില്‍ സന്തോഷിക്കുന്ന
കുട്ടിയെ പോലെയാണ് ഞാനിന്നു
മഴയെന്ന നിന്റെ പ്രണയത്തെ
ഇത്രയധികമായി സ്നേഹിക്കുന്ന
ഞാന്‍ നിനക്കായി നിന്റെ
ഹൃദയത്തില്‍ എന്റെ കണ്ണുനീര്
കൊണ്ട് പ്രണയ മഴ പെയ്യിക്കും ...
എനിക്ക് നിന്നോടുള്ള പ്രണയം
അതൊരു നീണ്ട കാത്തിരിപ്പാണ്
അത് എനിക്ക് ജീവവായു പോലെയും
മനസ്സില്‍ വര്‍ണത്തില്‍ ചാലിച്ച
ഒരുപാട് നിറങ്ങളുള്ള
ഒരു വര്‍ണ്ണ ചിത്രവുമാണിന്നു ...
നിന്നോടുള്ള എന്റെ പ്രണയം
ഇന്നെനിക്കു എന്റെ ആദ്മാവില്‍
എന്നോ മരിച്ചു വീണ ആശയുടെ
ഒരു രണ്ടാം ജന്മമാണ് ...
ഈ പ്രണയത്തിന്റെ പുതുമഴ
നനയാന്‍ എനിക്കൊപ്പം നീ
കൂടെ ഉണ്ടായിരുന്നു എങ്കില്‍
ഓരോ തുള്ളിയും ഞാന്‍
നിനക്കൊപ്പം നനയും
ഒരുവില്‍ നാമൊരു
പേമാരിയായി പെയ്യും വരെ .....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല