ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വരുത്തിയ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനത്തിന്
വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി. പാചക വാതക സലിണ്ടറിന് 4.06 രൂപയും,
പെട്രോള്‍ ലിറ്ററിന് 27 പൈസയും, ഡീസല്‍ ലിറ്ററിന് 15 പൈസയും കൂടി. ഒരു
സിലിണ്ടറിന് ഇപ്പോള്‍ 416 രൂപയാണ് വില. കഴിഞ്ഞയാഴ്ചയാണ് സിലിണ്ടറിന് 50 രൂപ
നിരക്കില്‍ വര്‍ദ്ധിപ്പിച്ചത്.