ന്യൂഡല്‍ഹി:രാജ്യത്ത് ഓരോ മണിക്കൂറിലും പെണ്‍കുട്ടികള്‍
ബലാല്‍സംഗം ചെയ്യപ്പെടുന്നതായി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച്
നിരീക്ഷിച്ചു.ഇന്ത്യയില്‍ ഒരു ദിവസം മണിക്കൂറില്‍ നാല് സ്ത്രീകള്‍ വീതം
ബലാല്‍സംഗത്തിന് ഇരയാകുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു .
ഒരു വര്‍ഷം
മുപ്പത്തിയെട്ടായിരം ബലാല്‍സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും കോടതി
അറിയിച്ചു . ഈ സ്ഥിതി ആശങ്കാജനകമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ആരെങ്കിലും
നടപടിയെടുക്കണം. എല്ലായിടത്തും ബലാല്സംഗങ്ങള് എന്തുകൊണ്ടാണെന്നും രാജ്യത്ത്
എന്താണ് സംഭവിക്കുന്നതെന്നും കോടതി ചോദിച്ചു.
ബീഹാറിലെ മുസാഫിര്‍പൂരില്‍
ബാലികാനിലയത്തില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു
ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള കോടതിയുടെ
നിരീക്ഷണങ്ങള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല