തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചില്‍ തന്നെ നടത്താമെന്ന കോടതി വിധി വന്നതിനു പിന്നാലെ ഡിഎംകെ നേതാക്കള്‍ മറീനയിലെത്തി. നേതാക്കളായ ദുരൈമുരുഗന്, കെ.എന്‍.നെഹ്റു, ചക്രപാണി തുടങ്ങിയവരാണ് ഇവിടുത്തെ അണ്ണാ സ്മാരകത്തിനു സമീപമെത്തിയത്. സ്മാരകത്തിനു സമീപത്തായാകും കരുണാനിധിക്ക് അന്ത്യവിശ്രമ സ്ഥലം തയാറാക്കുക.
സംസ്കാര ചടങ്ങുകള്‍ക്കു വേണ്ട നിര്‍ദേശങ്ങളും ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്താനും നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്നാണ് വിവരം. മറീനയിലും പരിസരത്തും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസിനു പുറമേ ദ്രുതകര്‍മ്മ സേനയേയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.