മഴക്കെടുതി; കേരളത്തിന് 5 കോടി രൂപ സഹായവുമായി തമിഴ്നാട്
Published on 09 August, 2018
ചെന്നൈ: കേരളത്തില്‍ കനത്ത മഴ തുടരുന്നതിനിടെ സഹായവുമായി
തമിഴ്നാട്. മഴക്കെടുതിയെ നേരിടാന്‍ കേരളത്തിന് 5 കോടി രൂപ നല്‍കുമെന്ന്
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
ശക്തമായ മഴ
തുടരുന്ന സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. 23
പേര്‍ക്കാണ് ജീവന് ന്ഷ്ടമായത്.
അണക്കെട്ടുകളില്‍ വെള്ളം നിറയുന്ന
സാഹചര്യത്തില്‍ 22 അണക്കെട്ടുകള്‍ തുറന്നിരുന്നു. അതേസമയം ഷട്ടറുകള്‍ ഉയര്‍ത്തി
വെള്ളം ഒഴുക്കിവിട്ടിട്ടും അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്.
മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും മലബാര്‍
മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല