തിരുവനന്തപുരം: നിധിശേഖരത്തില്‍ കണ്ടെത്തിയ വജ്രങ്ങളും, ശരപ്പൊളി മാലയും മറ്റും
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ സ്വത്തുക്കളെന്ന്
വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രണ്ടായിരത്തോളം സ്വര്‍ണ മാലകള്‍, രത്നം പതിച്ച
കിരീടങ്ങള്‍, സ്വര്‍ണ കട്ടികള്‍, സ്വര്‍ണ കയര്‍, സ്വര്‍ണ വിഗ്രഹം, സ്വര്‍ണ ദണ്ഡ്,
നെല്‍മണികളുടെ വലുപ്പത്തിലുള്ള സ്വര്‍ണ മണികള്‍, സഞ്ചിയില്‍ കെട്ടിവച്ച നിലയില്‍
അമൂല്യങ്ങളായ രത്നങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണ പാത്രങ്ങള്‍ എന്നിവയാണ്
കണ്ടെടുത്തത്.വന്‍നിധിശേഖരം കണ്ടെത്തിയതോടെ ക്ഷേത്രത്തിന് നിലവിലുള്ള
സുരക്ഷ മതിയാകില്ലെന്ന് കാട്ടി പോലീസ് കോടതിയിലും സര്‍ക്കാരിനും ഉടന്‍
റിപ്പോര്‍ട്ട് നല്‍കും.