ചിക്കാഗോ രൂപതയില്‍ പ്രാര്‍ത്ഥനാദിനം ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച
ജോയിച്ചന്‍ പുതുക്കുളംPublished on 16 August, 2018
ചിക്കാഗോ: ജലപ്രളയവും മഴക്കെടുതിയുംമൂലം
ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മനോബലവും ആത്മവിശ്വാസവും
ലഭിക്കാനും, ദുരിതങ്ങള്‍ ഒഴിവാകാനും സര്‍വ്വശക്തനായ ദൈവത്തോട് പ്രത്യേകമായി
അപേക്ഷിക്കുന്നതിനായി ഓഗസ്റ്റ് 17-നു വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി
ആചരിക്കാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്തു.
ഇടവകകളിലും മിഷനുകളിലും സാധിക്കുന്നവര്‍ ഉപവാസം അനുഷ്ഠിച്ച്
പ്രാര്‍ത്ഥിക്കണം.
നമ്മുടെ പ്രിയപ്പെട്ട ജനങ്ങളുടെ ഈ ബുദ്ധിമുട്ടില്‍ നമ്മെക്കൊണ്ട്
ആവുംവിധത്തില്‍ സഹായിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. ഞായറാഴ്ച പ്രത്യേക
പിരിവ് നടത്തി സഹായിക്കണമെന്നും ഇപ്പോള്‍ നാട്ടിലായിരിക്കുന്ന ബിഷപ്പ് ഒരു
സന്ദേശത്തിലൂടെ അറിയിച്ചുവെന്നു രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി
പുലിശേരി അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല