മെല്‍ബണ്‍: ഒഐസിസി വിക്ടോറിയ കമ്മിറ്റി നടത്തിയ 72ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കേരളത്തില്‍ ഭുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കുള്ള കൈത്താങ്ങായി മാറി.
ആയിരങ്ങള്‍ ഭൂരിതമനുഭവിക്കുകയും വീടുകള്‍ എല്ലാം വെള്ളത്തിലാകുകയും റോഡുകള്‍ തകരുകയും ചെയ്ത സാഹചര്യത്തില്‍ സഹായഹസ്തവുമായി ഒഐസിസി സജീവമായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. നാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്റ് ഹൈനസ് ബിനോയിയെ യോഗം ചുമതലപ്പെടുത്തി.
അനുസ്മരണ യോഗം ഒഐസിസി സ്ഥാപക പ്രസിഡന്റ് ജോസ് എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വനിതാ കോണ്‍ഗ്രസ് നേതാവ് വല്‍സലാ സുബ്രമണ്യം മുഖ്യ പ്രഭാഷണം നടത്തി. വിക്ടോറിയ പ്രസിഡന്റ് മാര്ട്ടിന് ഉറുമീസ് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റിയംഗം ബിജു സ്കറിയ, അരുണ്‍ നായര്‍ , റോബര്‍ട്ട് സെബാസ്റ്റ്യന്‍ (ഐഒസി) സോബന് തോമസ്, ജോസഫ് പീറ്റര്‍, ജോജി കാഞ്ഞിരപ്പള്ളി, ബോസ് കോ തിരുവനന്തപുരം, റ്റിജോ ജോസഫ്, ഹിന്സോ തങ്കച്ചന്, അലന് കുര്യാക്കോസ്, ജൂബി സക്കറിയ എന്നിവര്‍ പ്രസംഗിച്ചു. ജൂബി ജോര്‍ജ് സ്വാഗതവും ഷിജോ ചേന്നോത്ത് നന്ദിയും പറഞ്ഞു.
വിവരങ്ങള്‍ക്ക്: മാര്ട്ടിന് ഉറുമീസ് 0470 463 081, അരുണ്‍ നായര്‍ 0424 317 161.